
| Movie Name | Oru Minnaminunginte Nurungu Vettam (1987) |
|---|---|
| Director | Bharathan |
| Star Cast | Nedumudi Venu, Sharada, Parvathy |
| Music | Johnson |
| Singer(s) | Jesudasu |
| Lyricist | ONV Kurup |
| Music Label |
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി
അല്ലിയാമ്പല്‍ പൂവിനെ തൊട്ടുണര്‍ത്തി
ഒരു കുടന്ന നിലാവിന്റെ കുളിരു കോരി
നെറുകയില്‍ അരുമയായ് കുടഞ്ഞതാരോ
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി
ഇടയന്റെ ഹൃദയത്തില്‍ നിറഞ്ഞോരീണം
ഒരു മുളം തണ്ടിലൂടൊഴുകി വന്നൂ
ഇടയന്റെ ഹൃദയത്തില്‍ നിറഞ്ഞോരീണം
ഒരു മുളം തണ്ടിലൂടൊഴുകി വന്നൂ
ആയ പെണ്‍കിടാവേ നിന്‍ പാല്‍ക്കുടം
തുളുമ്പിയതായിരം തുമ്പപ്പൂവായ് വിരിഞ്ഞൂ
ആയിരം തുമ്പപ്പൂവായ് വിരിഞ്ഞൂ
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം
കിളിവാതില്‍ പഴുതിലൂടൊഴുകി വന്നൂ
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം
കിളിവാതില്‍ പഴുതിലൂടൊഴുകി വന്നൂ
ആരാരുമറിയാത്തൊരാത്മാവിന്‍
തുടിപ്പുപോലാലോലം ആനന്ദ നൃത്തമാര്‍ന്നു
ആലോലം ആനന്ദ നൃത്തമാര്‍ന്നു
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി
അല്ലിയാമ്പല്‍ പൂവിനെ തൊട്ടുണര്‍ത്തി
ഒരു കുടന്ന നിലാവിന്റെ കുളിരു കോരി
നെറുകയില്‍ അരുമയായ് കുടഞ്ഞതാരോ
Melle Melle Mukhapadam song is from the Oru Minnaminunginte Nurungu Vettam movie.
Melle Melle Mukhapadam song was sung by Jesudasu.
Melle Melle Mukhapadam song lyrics were written by ONV Kurup.
Melle Melle Mukhapadam song music was composed by Johnson.